പരിസ്ഥിതി ദിനാഘോഷവും വൃക്ഷതൈ വിതരണവും നടത്തി
ബിഷപ്പ് മൂർ കോളേജ് ഫോർ ദി ഹിയറിങ്ങ് ഇമ്പയേർഡിലെ നേച്ചർ ക്ലബിന്റെ നേതൃത്വത്തിൽ പരിസ്ഥിതി ദിനാഘോഷവും വൃക്ഷതൈ വിതരണവും നടത്തി പ്രിൻസിപ്പാൾ അനൂ മാത്യൂസ് അധ്യക്ഷതവഹിച്ചു , ബർസാർ റവ അനീഷ് എം ഫിലിപ്പ് സി എസ് ഐ ഹയർ സെക്കണ്ടറി സ്കൂൾ പ്രിൻസിപ്പാൾ ഷിനി മേരി ജോണിന് വൃക്ഷതൈ നല്കി പ്രോഗ്രാം ഉദ്ഘാടനം ചെയ്തു നേച്ചർ ക്ലബ് കോർഡിനേറ്റർ ബാലചന്ദ്രൻ, സ്റ്റാഫ് സെക്രട്ടറി അഞ്ചു ജോസഫ് , സി എസ് ഐ സ്കൂൾ ഹെഡ്മിസ്ട്രസ്സ് അനിത അലക്സ് എന്നിവർ ആശംസകൾ അറിയിച്ചു സംസാരിച്ചു.തുടർന്ന് നേച്ചർ ക്ലബ്ബ് അംഗങ്ങളുടെ നേതൃത്വത്തിൽ വൃക്ഷ തൈ കോളേജ് പരിസരത്ത് നട്ടുപിടിപ്പിക്കുകയും എല്ലാ കുട്ടികള്‍ക്കും വൃക്ഷ തൈകൾ വിതരണം ചെയ്യുകയും ഒരു നല്ല നാളെക്കായി പരിസ്ഥിതിയെ സംരക്ഷിക്കുമെന്നും പ്ലാസ്റ്റിക് മാലിന്യം നിർമാർജനം ചെയ്ത് പ്ലാസ്റ്റിക് വിമുക്ത ക്യാമ്പസ് സൃഷ്ടിക്കുമെന്നും ദൃഢപ്രതിഞ്ഞ എടുക്കുകയും ചെയ്തു.
.jpg)